വാഹന പരിശോധനക്കിടെ 22.9 ലക്ഷം രൂപ പിടികൂടി
പാറശ്ശാല: അതിര്‍ത്തി ചെക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ 22.9 ലക്ഷം രൂപ പിടികൂടി.അടൂരില്‍ താമസക്കാരനായ മഹാരാഷ്ട്ര സ്വദേശി അണ്ണാ ദാമോദറിനെയാണ് (21) ബാഗില്‍ കൊണ്ടുവന്ന പണവുമായി പിടികൂടിയത്.
ബുധനാഴ്ച ഉച്ചക്ക് അമരവിള എക്സൈസ് സി.ഐ സ്വരൂപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെ കളിയിക്കാവിളനിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍നിന്നാണ് രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 22.9 ലക്ഷം രൂപ കണ്ടെത്തിയത്.സിറ്റി സ്ക്കാൻ ന്യൂസ്.
അസിസ്റ്റൻറ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പോള്‍സണ്‍, വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അഭിലാഷ്, ഷിന്ടോ എബ്രഹാം, അരുണ്‍ വി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പണം കണ്ടെത്തിയത്. സിറ്റി സ്ക്കാൻ ന്യൂസ്. പിടിച്ചെടുത്ത നോട്ടുകള്‍ ഇലക്ഷന് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ആദായനികുതി വകുപ്പിനു കൈമാറി.