സ്വർണവിലയിൽ നേരിയ വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഒമ്പത് രൂപ വർദ്ധിച്ച് 4585 രൂപയായി. ഒരു പവൻ സ്വർണത്തിന് 72 രൂപ കൂടി 36680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4485 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ 22 കാറ്റ് സ്വർണത്തിന് 35880 രൂപയാണ് ഇന്നത്തെ വില. 

 

 

സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ ദിവസം കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണ്ണം പവന് 320 രൂപ കൂടി 35,040 രൂപയാണ് ബുധനാഴ്ചയിലെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണ്ണവില 4380 രൂപ ആയി ഉയർന്നിട്ടുണ്ട്. 24 കാരറ്റ് സ്വർണ്ണം പവന് 344 രൂപ കൂടി 38,224യില്‍ എത്തി നിൽക്കുകയാണ്. ഗ്രാമിന് 43 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.