മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 4,84,994 പേര്‍

ജില്ലയില്‍ ഇതുവരെ 4,84,994 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,34,070 പേര്‍ക്ക് ഒന്നാം ഡോസും 50,924 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍ ഇതുവരെ 37,987 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാം ഡോസും 22,726 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

കോവിഡ് മുന്നണി പോരാളികളില്‍ 13,446 പേര്‍ക്ക് ഒന്നാം ഡോസും 10,265 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,482 പേര്‍ ആദ്യ ഘട്ട വാക്സിനും 7,086 പേര്‍ രണ്ടാം വാക്സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 3,49,155 പേര്‍ ആദ്യഘട്ട വാക്സിനും 10,847 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്.