എണ്ണിയ ആദ്യ റൗണ്ടുകളിലെല്ലാം പിന്നിലായി കെ.ടി ജലീൽ; എണ്ണാനുള്ള എൽ.ഡി.എഫ് സ്വാധീന മേഖലയിൽ പ്രതീക്ഷ
വോട്ട് എണ്ണിയ തവനൂരില്‍ കെ ടി ജലീലിനെ പിന്നിലാക്കി ഫിറോസ് കുന്നംപറമ്പിലിന് ലീഡ്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ 26 വോട്ടുകൾ ലീഡ് ചെയ്തതൊഴിച്ചാൽ ഒരു തവണ പോലം കെ.ടി ജലീൽ മുന്നിലെത്തിയിട്ടില്ല. പത്ത് മണി വരെയുള്ള കണക്കു പ്രകാരം രണ്ടായിരത്തോളം വോട്ടിൻ്റെ ലീഡിലാണ് ഫിറോസ് കുന്നംപറമ്പിൽ. സംസ്ഥാനത്ത് കടുത്ത പോരാട്ടം നടത്തിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു തവനൂർ. വിവാദങ്ങൾ വരിഞ്ഞുമുറുകിയ മുൻ മന്ത്രി കെ.ടി ജലീലും നവ മാധ്യമങ്ങളിലൂടെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിലും തമ്മിലുള്ള മത്സരം ഏറെ ശ്രദ്ധേയമായിരുന്നു. തവനൂരിൽ ഇനി എണ്ണാനുള്ള പുറത്തൂർ, തവനൂർ, എടപ്പാൾ എന്നിവിടങ്ങളിലാണ് ടതുമുന്നണിയുടെ പ്രതീക്ഷ. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി വി അന്‍വറും അന്തരിച്ചു വിവി പ്രകാശും തമ്മിലുള്ള ലീഡ് നില മാറിമറിയുകയാണ്.
പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുസ്തഫയാണ് തുടക്കത്തിൽ ലീഡ് ചെയ്തതെങ്കിൽ ഒടുവിൽ നജീബ് കാന്തപുരം ലീഡ് ചെയ്യുകയാണ്. വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 3000 വോട്ടുകള്‍ കരസ്ഥമാക്കി മുന്നില്‍ നില്‍ക്കുന്നുണ്ട്. മങ്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി കെ റഷീദലിയാണ് മുന്നില്‍ ഉള്ളത്. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദ കുമാര്‍ ആണ് മുന്നേറുന്നത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉബൈദുള്ളയും ലീഡ് ചെയ്യുന്നുണ്ട്.