സമ്പാദ്യ കുടുക്ക കോവിഡ് റിലീഫിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി

വെട്ടം: പെരുന്നാൾ ദിനത്തിൽ തുറക്കാൻ വെച്ച സമ്പാദ്യ കുടുക്ക കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് നൽകി ആലിശേശിരിയിലെ സിയ, സാഹി എന്നിവർ മാതൃകയായി.വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി, ഗ്രാമ പഞ്ചായത്തംഗം പി.പി അബ്ദുല്ല കുട്ടി എന്നിവർ സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങി.

സിയ തിരൂർ ബെഞ്ച് മാർക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.വെട്ടം എ എം യു പി സ്കൂൾ അധ്യാപിക സുജി, റഷീദ് ദമ്പതികളുടെ മക്കളാണ്. പിതാമഹൻ എ എം യു പി സ്കൂൾ മാനേജർ ഹൈദർ ചുണ്ടൻ വീട്ടിലാണ് സമ്പാദ്യ ശീലത്തിന് പ്രേരണ നൽകിയത്.