പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പത്ത് വയസിന് താഴെ ഉള്ള പെണ്‍കുട്ടികളെ പിടിപ്പിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദി(54)നെയാണ് മലപ്പുറം ഡിവൈ. എസ്. പി സുദര്‍ശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിരവധി തവണ ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. അഞ്ച് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്.

പീഡനത്തിരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ള കുട്ടികളും പീഡനവിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ മുഹമ്മദ് ഒളിവില്‍ പോയി.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ്‌ പ്രതി പിടിയിലായത്.