തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വെള്ളക്കരമടക്കാന്‍ സൗകര്യം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചിരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പണമടവ് കൗണ്ടറുകളുള്‍പ്പടെ സേവനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഇത് പ്രകാരം കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷനുകീഴിലെ മലപ്പുറം, കൊണ്ടോട്ടി കൗണ്ടറുകള്‍ ജൂണ്‍ ഏഴ് മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം.

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്ക് വെള്ളക്കരമടക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും മേല്‍ പറഞ്ഞ ദിവസങ്ങളില്‍ സൗകര്യമുണ്ടായിരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.