അസിസ്റ്റന്റ് ഫോട്ടോ ഗ്രാഫര്‍ നിയമനം
ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.
മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്‍.സി.വി.ടി./ എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20നും 30നും മധ്യേ. പ്രതിമാസ വേതനം: 15,000 രൂപ. അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവും ഉണ്ടാകണം. ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.
താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ജൂലൈ 15ന് വൈകീട്ട് അഞ്ചിനകം diomlpm2@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അഭിമുഖത്തിന്റേയും പ്രാക്ടിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.