ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന്: ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ മാതൃകപെരുമാറ്റചട്ടം നിലവില്‍ വന്നു

തലക്കാട് പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍പ്പെടുന്ന പാറശ്ശേരി വെസ്റ്റ് (വനിത സംവരണം) ,

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ (ജൂലൈ 14) മുതല്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചെറുകാവ് പഞ്ചായത്തിലെ 10-ാം വാര്‍ഡായ ചേവായൂര്‍ (ജനറല്‍), തലക്കാട് പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍പ്പെടുന്ന പാറശ്ശേരി വെസ്റ്റ് (വനിത സംവരണം) , വണ്ടൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ മുടപ്പിലാശ്ശേരി (ജനറല്‍) , നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആറാം വാര്‍ഡിലെ വഴിക്കടവ് (പട്ടിക വര്‍ഗ്ഗം) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് പുതുക്കിയ സമ്മതിദായക പട്ടിക ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി വിവരം ഉടന്‍ അറിയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് നിര്‍ദേശം നല്‍കി.