പുതിയ ഫോണ്‍ തകരാറിലായാല്‍ മാറ്റി നല്‍കണം, അല്ലെങ്കില്‍ വില തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി

മൊബൈൽ ഫോൺ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നൽകാത്ത ആപ്പിൾ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. കേടായ മൊബൈൽ ഫോണിന്പകരം പുതിയ ഐഫോൺ നൽകണം. അല്ലെങ്കിൽ അതിന്റെ വിലയായ എഴുപതിനായിരം രൂപയും കൂടാതെ കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്ന് കമ്മീഷൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി.

എറണാകുളം തെങ്ങോട് സ്വദേശി ദിനേശ് കുമാർ പി.ബി സമർപ്പിച്ച പരാതിയിലാണ് പ്രസിഡണ്ട് ഡി. ബി. ബിനു മെമ്പർമാരായ വി. രാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ എന്നിവർ ചേർന്ന കമ്മീഷൻ ഉത്തരവ്. ഫോണിന്റെ ഡിസ്പ്ലേ തകരാറിലാകുകയും ഫോൺ പലപ്പോഴും പ്രവർത്തനരഹിത മാകുകയും ചെയ്തു. വാറന്റി കാലയളവിനുള്ളിൽ തന്നെ ഈ തകരാറ് കണ്ടതിനാൽ പുതിയ ഫോൺ നൽകണമെന്നതായിരുന്നു പരാതിക്കാരന്റെആവശ്യം. ഉപഭോക്താവ് അശ്രദ്ധയോടെ ഫോൺ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് എതിർകക്ഷികൾ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു.ഈ വാദം തള്ളിക്കളഞ്ഞ കമ്മീഷൻ കോടതി ചെലവ് 5000 രൂപ ഉൾപ്പെടെ 30 ദിവസത്തിനകം എതിർകക്ഷികൾ ഉപഭോക്താവിന് നൽകണമെന്ന് നിർദ്ദേശിച്ചു.