ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച കളവുമുതണലുമായി യുവാക്കളെ പൊലീസ് പിടികൂടി.
പെരിന്തൽമണ്ണ: മക്കരപ്പറമ്പ് കണ്ണിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച കളവുമുതൽ സഹിതം രണ്ട് യുവാക്കളെ മങ്കട പൊലീസ് പിടികൂടി. മക്കരപ്പറമ്പ് കാളാവ് സ്വദേശി തേറമ്പൻ മുഹമ്മദ് ഫൈസൽ (27), കാച്ചിനിക്കാട് ചെറുശോല ജലാലുദ്ദീൻ (37) എന്നിവരാണ് അറസ്റ്റിലായത്.
തിരൂർക്കാട് പൊലീസ് പട്രോളിംഗിനിടെ രണ്ടുപേരെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ ഓട്ടുവിളക്കുകൾ, തൂക്കുവിളക്ക്, ഓട്ടുമണികൾ തുടങ്ങിയവ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മക്കരപ്പറമ്പ് കണ്ണിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച കളവുമുതലാണെന്ന് പ്രതികൾ വെളിപ്പെടുത്തിയത്.
ഇവരെ പെരിന്തൽമണ്ണ ജെ.എഫ്.സി.എം-2 കോടതിയിൽ ഹാജരാക്കി.മങ്കട പോലീസ് ഇൻസ്പെക്ടർ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ മങ്കട എസ്.ഐ അലവിക്കുട്ടി, എ.എസ്.ഐമാരായ മുരളി കൃഷ്ണദാസ്, ഷാഹുൽ ഹമീദ്, എസ്.സി.പി.ഒ മൊയ്തീൻ, ബിന്ദു മുരളി, സിവിൽ പൊലീസ് ഓഫീസർ പ്രവീൺ, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.