കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുവെള്ളിയാഴ്ച രേഖപ്പെടുത്തിയത് 18.46 ശതമാനം3,417 പേര്‍ക്ക് വൈറസ് ബാധ; 3,674 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,307 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 50 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,386 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,332 പേര്
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു. വെള്ളിയാഴ്ച (2021 ഓഗസ്റ്റ് ആറ്) 18.46 ശതമാനമാണ് ടി.പി.ആര് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,417 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,674 പേര് കോവിഡ് ബാധക്കുശേഷം രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,94,690 പേരായി.രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,307 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 50 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആര്‍ക്കും വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 73,332 പേര് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.29,386 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 768 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 564 പേരും 168 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 475 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,636 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.സ്വയ സുരക്ഷയ്ക്ക് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപന നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമായി എല്ലാവരും ഏറ്റെടുക്കണം. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നില്‍ക്കുകയാണ്. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും രോഗലക്ഷണങ്ങളുണ്ടെങ്കിലും അത് മറച്ചുവെക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി മാറി നില്‍ക്കുന്നതിലൂടെ കോവിഡ് വ്യാപനം വലിയയളവില്‍ ചെറുക്കാനാകും. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഓഗസ്റ്റ് 06) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്എ.ആര് നഗര്‍ 25ആലങ്കോട് 53ആലിപ്പറമ്പ് 41അമരമ്പലം 36ആനക്കയം 32അങ്ങാടിപ്പുറം 43അരീക്കോട് 36ആതവനാട് 18ഊരകം 14ചാലിയാര്‍ 28ചീക്കോട് 83ചേലേമ്പ്ര 21ചെറിയമുണ്ടം 15ചെറുകാവ് 17ചോക്കാട് 25ചുങ്കത്തറ 32എടക്കര 31എടപ്പറ്റ 08എടപ്പാള്‍ 24എടരിക്കോട് 09എടവണ്ണ 39എടയൂര്‍ 18ഏലംകുളം 32ഇരിമ്പിളിയം 11കാലടി 09കാളികാവ് 67കല്പകഞ്ചേരി 13കണ്ണമംഗലം 27കരുളായി 18കരുവാരക്കുണ്ട് 66കാവനൂര്‍ 38കീഴാറ്റൂര്‍ 51കീഴുപറമ്പ് 25കോഡൂര്‍ 36കൊണ്ടോട്ടി 66കൂട്ടിലങ്ങാടി 13കോട്ടക്കല്‍ 43കുറുവ 15കുറ്റിപ്പുറം 45കുഴിമണ്ണ 19മക്കരപ്പറമ്പ് 07മലപ്പുറം 74മമ്പാട് 28മംഗലം 31മഞ്ചേരി 86മങ്കട 44മാറാക്കര 28മാറഞ്ചേരി 57മേലാറ്റൂര്‍ 28മൂന്നിയൂര്‍ 22മൂര്‍ക്കനാട് 64മൂത്തേടം 45മൊറയൂര്‍ 41മുതുവല്ലൂര്‍ 23നന്നമ്പ്ര 10നന്നംമുക്ക് 11നിലമ്പൂര്‍ 52നിറമരുതൂര്‍ 63ഒതുക്കുങ്ങല്‍ 24ഒഴൂര്‍ 03പള്ളിക്കല്‍ 24പാണ്ടിക്കാട് 55പരപ്പനങ്ങാടി 45പറപ്പൂര് 32പെരിന്തല്‍മണ്ണ 54പെരുമണ്ണ ക്ലാരി 23പെരുമ്പടപ്പ് 21പെരുവള്ളൂര്‍ 26പൊന്മള 19പൊന്മുണ്ടം 14പൊന്നാനി 44പൂക്കോട്ടൂര്‍ 47പോരൂര്‍ 23പോത്തുകല്ല് 38പുലാമന്തോള്‍ 95പുളിക്കല്‍ 52പുല്‍പ്പറ്റ 33പുറത്തൂര്‍ 03പുഴക്കാട്ടിരി 19താനാളൂര്‍ 27താനൂര്‍ 02തലക്കാട് 12തവനൂര്‍ 17താഴേക്കോട് 56തേഞ്ഞിപ്പലം 17തെന്നല 25തിരുനാവായ 25തിരുവാലി 50തൃക്കലങ്ങോട് 41തൃപ്രങ്ങോട് 35തുവ്വൂര്‍ 36തിരൂര്‍ 12തിരൂരങ്ങാടി 22ഊര്‍ങ്ങാട്ടിരി 23വളാഞ്ചേരി 17വളവന്നൂര്‍ 26വള്ളിക്കുന്ന് 32വട്ടംകുളം 12വാഴക്കാട് 23വാഴയൂര്‍ 08വഴിക്കടവ് 55വെളിയങ്കോട് 27വേങ്ങര 55വെട്ടത്തൂര്‍ 20വെട്ടം 23വണ്ടൂര്‍ 69