ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു; ഞായറാഴ്ച 3,051 പേര്‍ക്ക് വൈറസ്ബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.90 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,965 പേര്‍ഉറവിടമറിയാതെ 36 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ നാല് പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 30,182 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 74,517 പേര്‍
മലപ്പുറം ജില്ലയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച (ഓഗസ്റ്റ് എട്ട്) 2,119 പേര്‍ രോഗമുക്തരായതോടെയാണ് ജില്ലയിലെ കണക്ക് നാല് ലക്ഷം പിന്നിട്ടത്. 4,00,325 പേരാണ് ഇതുവരെയായി ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

രോഗവ്യാപന ഭീതിക്കിടയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണക്കുകള്‍. അതേസമയം ഞായറാഴ്ച ജില്ലയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കുള്‍പ്പടെ 3,051 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 17.90 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,965 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 43 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
74,517 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,182 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 783 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 526 പേരും 177 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 474 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 1,665 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.
നേരിട്ട് ആശുപത്രികളില്‍ പോകരുത്
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അവര്‍ അറിയിച്ചു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ ഞായര്‍ (ഓഗസ്റ്റ് 08) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 26ആലങ്കോട് 24ആലിപ്പറമ്പ് 26അമരമ്പലം 22ആനക്കയം 40അങ്ങാടിപ്പുറം 25അരീക്കോട് 55ആതവനാട് 57ഊരകം 19ചാലിയാര്‍ 23ചീക്കോട് 60ചേലേമ്പ്ര 14ചെറിയമുണ്ടം 12ചെറുകാവ് 27ചോക്കാട് 28ചുങ്കത്തറ 23എടക്കര 42എടപ്പറ്റ 28എടപ്പാള്‍ 28എടരിക്കോട് 11എടവണ്ണ 31എടയൂര്‍ 48ഏലംകുളം 12ഇരിമ്പിളിയം 09കാലടി 08കാളികാവ് 50കല്‍പകഞ്ചേരി 22കണ്ണമംഗലം 21കരുളായി 15കരുവാരക്കുണ്ട് 58കാവനൂര്‍ 51കീഴാറ്റൂര്‍ 19കീഴുപറമ്പ് 24കോഡൂര്‍ 33കൊണ്ടോട്ടി 44കൂട്ടിലങ്ങാടി 10കോട്ടക്കല്‍ 22കുറുവ 16കുറ്റിപ്പുറം 46കുഴിമണ്ണ 24മക്കരപ്പറമ്പ് 09മലപ്പുറം 52മമ്പാട് 24മംഗലം 19മഞ്ചേരി 117മങ്കട 61മാറാക്കര 29മാറഞ്ചേരി 25മേലാറ്റൂര്‍ 28മൂന്നിയൂര്‍ 19മൂര്‍ക്കനാട് 74മൂത്തേടം 22മൊറയൂര്‍ 54മുതുവല്ലൂര്‍ 26നന്നമ്പ്ര 16നന്നംമുക്ക് 17നിലമ്പൂര്‍ 37നിറമരുതൂര്‍ 03ഒതുക്കുങ്ങല്‍ 19ഒഴൂര്‍ 11പള്ളിക്കല്‍ 11പാണ്ടിക്കാട് 34പരപ്പനങ്ങാടി 38പറപ്പൂര്‍ 20പെരിന്തല്‍മണ്ണ 41പെരുമണ്ണ ക്ലാരി 13പെരുമ്പടപ്പ് 21പെരുവള്ളൂര്‍ 05പൊന്മള 12പൊന്മുണ്ടം 12പൊന്നാനി 64പൂക്കോട്ടൂര്‍ 21പോരൂര്‍ 32പോത്തുകല്ല് 46പുലാമന്തോള്‍ 67പുളിക്കല്‍ 21പുല്‍പ്പറ്റ 45പുറത്തൂര്‍ 05പുഴക്കാട്ടിരി 13താനാളൂര്‍ 06താനൂര്‍ 08തലക്കാട് 15തവനൂര്‍ 13താഴേക്കോട് 51തേഞ്ഞിപ്പലം 23തെന്നല 12തിരുനാവായ 27തിരുവാലി 17തൃക്കലങ്ങോട് 38തൃപ്രങ്ങോട് 16തുവ്വൂര്‍ 58തിരൂര്‍ 43തിരൂരങ്ങാടി 21ഊര്‍ങ്ങാട്ടിരി 38വളാഞ്ചേരി 33വളവന്നൂര്‍ 30വള്ളിക്കുന്ന് 25വട്ടംകുളം 13വാഴക്കാട് 28വാഴയൂര്‍ 35വഴിക്കടവ് 41വെളിയങ്കോട് 25വേങ്ങര 25വെട്ടത്തൂര്‍ 17വെട്ടം 15വണ്ടൂര്‍ 42
