Main Banner

പുല്ലാട്ടു കൃഷ്ണൻ കുട്ടി സ്മാരക ഉപഹാരം മുഹമ്മദ് ഹനാന് സമ്മാനിച്ചു.

താനൂർ: ദേവധാറിലെ വിദ്യാർത്ഥിയായിരുന്ന പുല്ലാട്ട് കൃഷ്ണൻ കുട്ടിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ഉപഹാരത്തിനും ക്യാഷ് അവാർഡും ദേവധാറിലെ പ്ലസ് ടു വിദ്യാർത്ഥിയും അന്തർദേശീയ കായിക താരവുമായ മുഹമ്മദ് ഹനാന് സമ്മാനിച്ചു. 1957 – 60 കാലഘട്ടത്തിൽ ദേവധാറിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു പുല്ലാട്ടു കൃഷ്ണൻ കുട്ടി.സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ യാശോധയാണ് ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചത്.

1 st paragraph

പി ടി എ പ്രസിഡന്റ്‌ ഇ. അനോജ് അധ്യക്ഷനായി. എല്ലാ വർഷവും – കലാ കായിക അക്കാദമിക് മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സ്കൂളിലെ മൂന്ന് കുട്ടികൾക്ക് ഉപഹാരവും ക്യാഷ് അവാർഡും വിതരണം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കൂടാതെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി അത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിനു ഇരുപതിനായിരം രൂപയും കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ ഏല്പിച്ചു.എസ്. എം. സി. ചെയർമാൻ അനിൽ തലപ്പള്ളി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സ്വപ്ന റാണി, സ്റ്റാഫ്‌ സെക്രട്ടറി കെ. കെ. ബിജു, , സിനിയർ അസിസ്റ്റന്റ് ടി.സജീവ്, അധ്യാപകരായ കെ. നാരായണൻ , വി.പി.അബ്ദുറഹിമാൻ , പുല്ലാട്ട് മനോജ് പുല്ലാട്ട് ജനചന്രൻ എന്നിവർ സംസാരിച്ചു.