Bridal

താനൂരിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കടയുടമക്ക് ജാമ്യമില്ല

മഞ്ചേരി : ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം നിരസിച്ചു. തിരുവന്തപുരം തേക്കട ചീരാണിക്കര കാരംതോട് കിഴക്കുംകര എ അസീര്‍ (42)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

1 st paragraph

2021 ഏപ്രില്‍ 30നാണ് കേസിന്നാസ്പദമായ സംഭവം. താനൂര്‍ പുതിയകടപ്പുറത്ത് താമസിച്ചു വരുന്ന പ്രതി തന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ ബാലികയെ കടയുടെ അകത്തുവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ജൂണ്‍ ഒമ്പതിന് താനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍ ശ്രീജിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2nd paragraph