മുതീഉൽ ഹഖിന് സോളിഡാരിറ്റിയുടെ ആദരം

കല്പകഞ്ചേരി: ഒരു എ4 പേപ്പറിൽ ഏറ്റവും കൂടുതൽ അക്ഷരങ്ങൾ എഴുതി ലോക റെക്കോർഡ് നേടിയ കടുങ്ങാത്തുകുണ്ട് സ്വദേശി മുതീഉൽ ഹഖിനെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ ‘സിഗ്നേച്ചർ’ നൽകി ആദരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ് കാട്ടിലങ്ങാടി ഉപഹാരം കൈമാറി.

മുതീഉൽ ഹഖിനുള്ള സോളിഡാരിറ്റി ഉപഹാരം ഏരിയ പ്രസിഡന്റ് റിയാസ് കാട്ടിലങ്ങാടി കൈമാറുന്നു.

ഏരിയ സെക്രട്ടറി പി ടി സൽമാൻ, ടി ഇഖ്ബാൽ, ടി പി ലുഖ്മാൻ, എം സി മുസദിഖ് എന്നിവർ സംബന്ധിച്ചു.