മലദ്വാരത്തില്‍ ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്‍ണം; ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയില്‍
ന്യൂഡൽഹി: 42 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി മണിപ്പൂരിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വർണവുമായി ഇംഫാൽ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. മലദ്വാരത്തിൽ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40-നുള്ള ഇംഫാൽ-ഡൽഹി എയർഇന്ത്യ വിമാനത്തിലാണ് ഷരീഫ് യാത്രചെയ്യേണ്ടിയിരുന്നത്. സുരക്ഷാപരിശോധനയ്ക്കിടെ സംശയംതോന്നി ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. പരസ്പരവിരുദ്ധമായ മറുപടി നൽകിയതോടെ എക്സറേ പരിശോധനയ്ക്കും വിധേയനാക്കി. തുടർന്നാണ് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം കണ്ടെത്തിയത്.