Fincat

ഇറാഖ് പ്രധാനമന്ത്രിയ്ക്ക് നേരെ വധശ്രമം; വസതിയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയെ ഡ്രോൺ ആക്രമണത്തിൽ വധിക്കാൻ ശ്രമം. പ്രധാനമന്ത്രിയുടെ വസതിയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. ഡ്രോൺ പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.

1 st paragraph

താൻ സുരക്ഷിതനാണെന്ന് മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഇറാഖ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഗ്രീൻസോണിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഡ്രോൺ ഇടിച്ചിറക്കിയത്.

2nd paragraph

ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കെയാണ് പ്രധാനമന്ത്രിയ്ക്ക് നേരെ വധശ്രമം നടക്കുന്നത്.