മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിച്ചു


മൂന്നിയൂർ :കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച ആരോഗ്യ പ്രവർത്തകരെയും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും മൂന്നിയൂർ കുന്നത്ത് പറമ്പ് ടൗൺ കോൺഗ്രസ്സ് കമ്മറ്റി
 ആദരിച്ചു .


മണ്ഡലം പ്രസിഡന്റ് കെ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു , ഡി.സി.സി  പ്രസിഡന്റ്  അഡ്വ: വി എസ് .ജോയ്  ഉദ്ഘാടനം ചെയ്തു. വിവിധ പാർട്ടികളിൽ നിന്നും രാജി വെച്ച് കോൺഗ്രസ്സിൽ ചേർന്ന മുസ്ഥഫ, ഹു സൈൻ (പീച്ചി ) . ടി. ഉസ്മാൻ , ടി. ഹനീഫ. മൊയ്തീൻ ക്കുട്ടി. അഷ്റഫ് ചോ നാരി. സി. അലവി. ഉമ്മർ ബാവ . കെ.കെ.മജീദ് എന്നിവർക്ക് ഡി.സി.സി. പ്രസിഡന്റ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
  യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മുഖ്യ പ്രഭാഷണം നടത്തി : ഡി.സി.സി. വൈ: പ്രസിഡന്റ് വീക്ഷണം മുഹമ്മദ് .ഡി.സി.സി. സെക്രട്ടറി സക്കീർ പുല്ലാര, കെ.പി. സക്കീർ മാസ്റ്റർ . സിദ്ധീഖ് മാളിയേക്കൽ. ജാസ്മിൻ മുനീർ . നൗഷാദ് തിരുത്തുമ്മൽ.എൻ.എം. റഫീഖ് .എ. വി അക്ബർഅലി .പി.വി.പി. ഫക്രുദ്ധീൻ . അബ്ദു മാസ്റ്റർ എന്നിവർ സംസാരിച്ചു.