സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്ച പുറത്തൂരിൽ കൊടിയേറും.
തിരൂർ: സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്ച പുറത്തൂരിൽ കൊടിയേറും. പുറത്തൂർ അത്താണിപടിയിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം നടക്കും.
സമ്മേളനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് 3ന് പതാക, കൊടിമര ,ദീപശിഖാ ജാഥകൾ ആരംദിക്കും. പതാക ജാഥ കെ സുധാകരൻ്റെ തെക്കൻ അന്നാരയിലെ വീട്ടിൽ നിന്നും ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റർ എം ബഷീർ, വൈസ് ക്യാപ്റ്റൻ പി മുഹമ്മദാലി എന്നിവർ പതാക ഏറ്റുവാങ്ങും.
ദീപശിഖാ ജാഥ വെട്ടം ആലിശ്ശേരിയിലെ എം ശങ്കരൻ നമ്പൂതിരിയുടെ വീട്ടിൽ ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ നാരായണൻ, വൈസ് ക്യാപ്റ്റൻ പി പി ലക്ഷ്മണൻ എന്നിവർ പങ്കെടുക്കും. കൊടിമര ജാഥ വൈരങ്കോട് എം കുട്ടിശങ്കരൻ നായരുടെ വീട്ടിൽ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ അഡ്വ യു സൈനുദ്ദീൻ, വൈസ് ക്യാപ്റ്റൻ പി മുനീർ എന്നിവർ പങ്കെടുക്കും. തുടർന്ന് മൂന്ന് ജാഥകളും നിരവധി സ്വീകരണങ്ങളേറ്റുവാങ്ങി വൈകിട്ടോടെ കാവിലക്കാട് സംഗമിക്കും. തുടർന്ന് പ്രകടനമായി അത്താണി പടിയിലെ എം ശങ്കരൻ നമ്പൂതിരി നഗറിൽ എത്തി ചേർന്ന് സംഘാടക സമിതി ചെയർമാൻ സി ഒ ശ്രീനിവാസൻ പതാക ഉയർത്തും. ശനിയാഴ്ച പകൽ 10ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് , സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ ശിവദാസൻ എന്നിവർ പങ്കെടുക്കും. പ്രതിനിധിസമ്മേളനത്തിൽ ഏരിയയിലെ 11 ലോക്കൽ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 147 പ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 165 പേർ പങ്കെടുക്കും.14 ന് ഞായറാഴ്ച സമ്മേളനം സമാപിക്കും.
