എസ് ഡി പി ഐ യിലേക്ക് പുതുതായി കടന്ന് വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു
താനൂർ: നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന തലക്കെട്ടിൽ,എസ് ഡി പി ഐ ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന സമിതി അംഗം സി പി എ ലത്തീഫ് ഉത്ഘാടനം ചെയ്തു, വരുംകാല ഇന്ത്യ തേടുന്ന രാഷ്ട്രീയ പാർട്ടിയാണ് എസ് ഡി പി ഐ എന്നും ഇന്ത്യയെ സ്നേഹിക്കുന്നവർ ഉൾകൊള്ളേണ്ട പാർട്ടിയാണ് എസ് ഡി പി ഐ എന്നും ഉത്ഘാടന പ്രഭാഷണത്തിൽ അദ്ദ്യേഹം പറഞ്ഞു,
പാർട്ടിയിലേക്ക് പുതുതായി കടന്ന് വന്ന പ്രവർത്തകർക്ക് സി പി എ ലത്തീഫ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് റസാക്ക് കല്ലൻ അദ്ദ്യക്ഷത വഹിച്ചു,ജില്ലാ കമ്മിറ്റി അംഗം എ കെ അബ്ദുൽമജീദ്, ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി കെ എം ഷാഫി, എന്നിവർ സംസാരിച്ചു, സെക്രട്ടറി എം കെ ശിഹാബ് സ്വാഗതവും സി എച്ച് നൗഫൽ നന്ദിയും പറഞ്ഞു.