പീർ മുഹമ്മദ് അനുസ്മരണവും സ്നേഹ സംഗവും നടത്തി
തിരുർ : ഫോക് ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണവും സനേഹ സംഗമവും നടത്തി.താഴെപ്പാലം കെ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപ്പാടി
കേരള സംസ്ഥാന ഫോക്ലോർ അകാഡമി
അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.
മാപ്പിളപാട്ടിനെ ജനകീയമാക്കുന്നതിൽ പീർ മുഹമ്മദ് വഹിച്ച പങ്ക് മഹത്തരമാണെന്ന്
അദ്ദേഹം പറഞ്ഞു.ഫോക് ആർട്സ് കൾച്ചറൽ ഫോറം പ്രസിഡന്റ് മുജിബ് പാടൂർ അദ്ധ്യക്ഷത വഹിച്ചു കാൻസർ രോഗികൾക്ക് തലമുടി മുറിച്ച് നൽകി ശ്രദ്ധേയരായ അമാന റജ ,അമാന ഷൈക്ക എന്നി സഹോദരിമാരെ ചടങ്ങിൽ ആദരിച്ചു.

ഫൈസൽ കന്മനം, റഫീഖ് കൊണ്ടോട്ടി,
അബ്ദുസമദ് വരമ്പനാല, മുജീബ് താനാളൂർ , അഷറഫ് രാങ്ങാട്ടൂർ.,റഹീന കൊളത്തറ,
കെ.വി .മൊയ്തീൻ കുട്ടി തിരുന്നാവായ.
കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സ്നേഹ സംഗമത്തിൽ
ബാവ ഹാജി കടലായി, എൻ.കെ.മുഹമ്മദ് കുട്ടി
വി. സൈനബ ജസീന പാണ്ടികശാല റസിയാബി ചിറക്കൽ റസാക്ക് കാരാട്
മുസ്തഫ മഞ്ചേരി അമീർ പാലത്തിങ്ങൽ
ജലീൽ ചാലിയം പി..ഇന്ദിര എന്നിവർ സംസാരിച്ചു.