തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ നഗരത്തിൽ ഡിസംബർ 29 നു ബുധൻ തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.
ചമ്രവട്ടം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റിപ്പുറം – വളാഞ്ചേരി വഴി പോകേണ്ടതാണെന്നും കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേളാരി- കോട്ടക്കൽ വഴി പോകേണ്ടതാണെന്നും അറിയിച്ചിട്ടുള്ളതാണ്.. തിരൂർ ടൗൺ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ടൗൺ ഒഴിവാക്കി പോകുന്നതിനായി ശ്രമിക്കേണ്ടതാണ്.