Fincat

അമ്മയെ നിരന്തരം ഉപദ്രവം; ശല്യം സഹിക്ക വയ്യാതെ 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളി; പ്രായപൂർത്തി ആകാത്ത രണ്ടു പെൺകുട്ടികൾ കീഴടങ്ങി

കൽപ്പറ്റ: വയനാട് അമ്പലവയലിൽ 68കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല നടത്തിയതെന്ന് പെൺകുട്ടികൾ മൊഴി നൽകി.

1 st paragraph

ഉച്ചയോടെയാണ് സംഭവം. മുഹമ്മദിനെ പെൺകുട്ടികൾ കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. വീടിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

2nd paragraph

കൊലയ്ക്ക് ശേഷം അമ്മയ്ക്കൊപ്പമെത്തിയാണ് പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മരിച്ച മുഹമ്മദ് നേരത്തെയും കുട്ടികളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.