മലപ്പുറത്തെ പടികിട്ടാപുള്ളിയായ യുവാവിനെയും കൂട്ടാളികളെയും ഒളിത്താവളത്തില്‍നിന്നും കഞ്ചാവ് സഹിതം പിടികൂടി
മലപ്പുറം: പിടികിട്ടാപുള്ളിയായ യുവാവിനെയും കൂട്ടാളികളെയും ഒളിത്താവളത്തില്‍ കയറി അറസ്റ്റ് ചെയ്തു. പ്രതികള്‍ കോഴിക്കോട് കൂമ്പാറയിലെ ഒളിത്താവളത്തിലുണ്ടെന്ന് കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സുഫൈല്‍ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് പത്തു കിലോ കഞ്ചാവും കണ്ടെടുത്തു. ക്രിമിനല്‍കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് നിലമ്പൂര്‍ കാളികാവ് തൊണ്ടിയില്‍ വീട്ടില്‍ സുഫൈല്‍ (29), ഇയാളുടെ കൂട്ടാളികളായ പെരിന്തല്‍മണ്ണ എടപ്പറ്റ വെള്ളിയഞ്ചേരി ചേരിയാന്‍ ഷാഹുല്‍ ഹമീദ് (21), നിലമ്പൂര്‍ ചോക്കാട് സ്രാമ്പിക്കല്ല് ചുള്ളിക്കുളത്ത് മുഹമ്മദ് ഹാഷിര്‍ (22), നിലമ്പൂര്‍ മുതലക്കുഴി കരിമ്പുഴ കല്ലിക്കലക്കാവുമുഖ അറപ്പുര വീട്ടില്‍ എസ് ഷിബിന്‍ (23) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
സുഫൈലിനെ മറ്റൊരു കേസില്‍ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയിരുന്നൂ. പ്രതികള്‍ കോഴിക്കോട് കൂമ്പാറയിലെ ഒളിത്താവളത്തിലുണ്ടെന്ന് കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സുഫൈല്‍ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് പത്തു കിലോ കഞ്ചാവും കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ആര് നിഗീഷ്, മലപ്പുറം ഐ ബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി പി ജയപ്രകാശ്, തൃശ്ശൂര്‍ ഐ ബി ഇന്‍സ്പെക്ടര്‍ എസ് മനോജ് കുമാര്‍, കമ്മിഷണര്‍ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്, പ്രിവന്റീവ് ഓഫീസര്‍ കോ ഷിബു ശങ്കര്‍, കെ പ്രദീപ് കുമാര്‍, കെ മനോജ് കുമാര്‍, എം.എന്‍.രഞ്ജിത്ത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹരീഷ് ബാബു, ടി കെ സതീഷ്, സി നിതിന്‍, സി ടി ഷംനാസ്, അഖില്‍ദാസ്, പി ബി വിനീഷ്, സച്ചിന് ദാസ് വി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സോണിയ.എം, എക്സൈസ് ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്.എം എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.