കോ​വി​ഡ് വ്യാ​പ​നം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നം

തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലാ ക്യാപ​സി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വും.  ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ശ​നി​യാ​ഴ്ച മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ പാ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​ടു​ത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ സി​എ​ച്ച്എം​കെ ലൈ​ബ്ര​റി തു​റ​ക്കി​ല്ല. പ​രീ​ക്ഷാ​ഭ​വ​ൻ അ​വ​ശ്യ​സേ​വ​ന മേ​ഖ​ല​യാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ ഷി​ഫ്റ്റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ക്കെ​ത്തു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും.

ജീ​വ​ന​ക്കാ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​കം ക്യാ​ന്പ് ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കും. കാ​ന്പ​സ് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ലാ​ബ് ആ​വ​ശ്യ​മി​ല്ലാ​ത്ത ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്.​

രാ​ത്രി ഒ​ന്പ​ത​ര​ക്ക് ശേ​ഷം ഹോ​സ്റ്റ​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ പ്ര​ത്യേ​കം അ​നു​വാ​ദം വാ​ങ്ങ​ണം.​മാ​സ്ക്, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, കൂ​ട്ടം ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ൽ എ​ന്നി​വ​യ്ക്കാ​യി കോ​വി​ഡ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.​വാ​ക്സി​ൻ എ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​ർ​ക്കാ​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.
യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​കെ.​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി.

പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​നാ​സ​ർ, ര​ജി​സ്ട്രാ​ർ ഡോ.​ഇ.​കെ. സ​തീ​ഷ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​സി.​സി.​ബാ​ബു, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ജു​ഗ​ൽ കി​ഷോ​ർ, സെ​ന​റ്റം​ഗം വി​നോ​ദ് എ​ൻ.​നീ​ക്കാം​പു​റ​ത്ത്, ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.