ഉറങ്ങിക്കിടന്ന മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി, അച്ഛന് തൂങ്ങിമരിച്ചു
ഇരിങ്ങാലക്കുട: മകനെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ച അച്ഛന് ജീവനൊടുക്കി. മാപ്രാണം തളിയക്കോണം തൈവളപ്പില്‍ കൊച്ചാപ്പു ശശിധരനാണ്(73) മരിച്ചത്. എന്നാൽ മകന് നിധിന് വാതില്‍ ചവിട്ടിത്തുറന്ന് അദ്ഭുകരമായി രക്ഷപ്പെട്ടു.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് പ്രശ്നത്തിനു കാരണമെന്നു കരുതുന്നത്. കിടന്നുറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്കു പുറത്തുനിന്നു ശശിധരന് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പെട്രോള്‍ ആളിപ്പടര്‍ന്നതിന്റെ ചൂട് അടിച്ചതോടെ ചാടിയെണീറ്റ നിധീഷ് ഒരു വിധത്തില്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനു ശേഷം ശശിധരനെ കാണാതായി. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.