3 വയസുകാരന്റെ രക്ഷകയായി, മയൂഖയ്ക്ക് രാജ്യത്തിന്റെ ആദരവ്

കോഴിക്കോട് (എടച്ചേരി)​: തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നു വയസുകാരനെ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തിയ ഒൻപതു വയസുകാരി വി. മയൂഖയ്ക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാ പുരസ്കാരം.

2020 ആഗസ്റ്റ് നാലിന് വൈകിട്ട് ചെക്യാട് ചെറുവരത്താഴ തോട്ടിൽ വീണ വളയം വേങ്ങോൽ മൂസ- സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിനെയാണ് സഹോദരിയോടൊപ്പം കുളിക്കുകയായിരുന്ന മയൂഖ രക്ഷിച്ചത്.

വളയം ചെക്യാട് വേങ്ങോൽ മനോജൻ- പ്രേമ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ വീടിനോട് ചേർന്നുള്ള തോട്ടിലേക്ക് കുളിക്കാൻ പോയപ്പോൾ വീട്ടുകാരറിയാതെ മുഹമ്മദും പോയതായിരുന്നു. മുഹമ്മദ് വെള്ളത്തിൽ വീഴുന്നത് കണ്ട മയൂഖ തോട്ടിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു.