ഭക്ഷണം കഴിക്കാന്‍ വിലങ്ങഴിച്ചു; പൊലീസിനെ തള്ളിമാറ്റി കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവുമായി പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. ഒഡീഷ സ്വദേശി കൃഷ്ണചന്ദ്ര സ്വയിന് ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയോടെ പ്രതി രക്ഷപ്പെട്ടത്.
രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിങ്ങഴിച്ചപ്പോള് പൊലീസിനെ തള്ളിമാറ്റി പ്രതി സ്റ്റേഷന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ചിറ്റാറ്റുമുക്ക് ഭാഗത്ത് നിന്ന് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് ഒരു കിലോയോളം കഞ്ചാവാണ് പിടികൂടിയത്.