വില്ലേജ്, താലൂക് ഓഫീസുകൾ ഞാറാഴ്ച്ചയും പ്രവർത്തിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും. കോവിഡ് ധനസഹായ വിതരണം വേഗത്തിലാക്കാൻ ആണ് അവധി ദിവസമായ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നത്.
ട്രഷറികളും പ്രവർത്തിക്കും. അപേക്ഷകൾ വേഗം നൽകാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിൽ അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പ്രത്യേക കാമ്പയിൻ നടത്താൻ ചീഫ് സെക്രെട്ടറി നിർദ്ദേശം നൽകിയിരുന്നു.