കോവിഡ് 19: ജില്ലയില്‍ 2838 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി ഒന്നിന്) 2838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 9614 സാമ്പിളുകളാണ് പരിശോധിച്ചത്. 2,675 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 58 കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 105 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
ജില്ലയില്‍ 61,55,674 ഡോസ് വാക്‌സിന്‍ നല്‍കി
ജില്ലയില്‍ 61,55,674 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 33,80,681 പേര്‍ക്ക് ഒന്നാം ഡോസും 27,44,017 പേര്‍ക്ക് രണ്ടാം ഡോസും 30,976 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.