തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക നല്‍കണം
മലപ്പുറം; തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശികയായ കൂലി അടിയന്തിരമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ ആര്‍ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി ജില്ലാ കലക്ടര്‍ക്കും ഓംബുഡ്‌സ്മാനും നിവേദനം നല്‍കി
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കൂലി കുടിശികയുണ്ട്.പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ കൂലി പൂര്‍ണ്ണമായും കുടിശികയാണ്. നിയമത്തില്‍ പറയുന്ന നൂറ് ദിവസം ജോലി ഈ സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് കിട്ടിയിട്ടുമില്ല. എടുത്ത ജോലിയുടെ കൂലി കിട്ടായതോടെ തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് നിവേദനത്തില്‍ പറഞ്ഞു. യൂണിയന്‍ ജില്ലാ സെക്രട്ടറി അസയിന്‍ കാരാട്ട്, ട്രഷറര്‍ എം പി അബ്ദുള്‍ അലി എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.