ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ധാരണ

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തില്‍ ധാരണ. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വരും.

അഡ്‌ഹോക്ക് കമ്മിറ്റിയില്‍ വഹാബ് പക്ഷത്തെ ആരെയും ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് വിവരങ്ങള്‍. അന്തിമ തീരുമാനം എടുക്കാന്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വൈകിട്ട് ഓണ്‍ലൈനില്‍ ചേരും.