ജില്ലയില്‍ 339 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച്ച (ഫെബ്രുവരി 19 ) 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ആറ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 6233 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
62,92,608 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു
ജില്ലയില്‍ 62,92,608 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,23,868 പേര്‍ക്ക് ഒന്നാം ഡോസും 28,19,940പേര്‍ക്ക് രണ്ടാം ഡോസും 48,800 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.