Shobika

ജില്ലയില്‍ 102 പേര്‍ക്ക് കോവിഡ്



ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് മൂന്ന്) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് യാത്രക്കിടയിലാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത മൂന്ന് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 3802 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

63,54,663 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 63,54,663 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,34,594 പേര്‍ക്ക് ഒന്നാം ഡോസും 28,68,479 പേര്‍ക്ക് രണ്ടാം ഡോസും 51,590 പേര്‍ക്ക് കരുതല്‍  ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

1 st paragraph