Fincat

ആര്‍എസ്എസ് നേതാവിന്റെ മരണം രക്തം വാര്‍ന്ന്

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. അല്‍പ്പസമയം മുന്‍പായിരുന്നു സംഭവം. ആക്രമണത്തില്‍ ശ്രീനിവാസന് ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. ആക്രമണം ഉണ്ടായ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . തലയ്‌ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റിത്.

1 st paragraph

മൂന്ന് വാഹനങ്ങളിൽ എത്തിയവരാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കടയില്‍ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു. അഞ്ച് പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കുന്നുണ്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി

2nd paragraph