യുവതിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ
പാലക്കാട്: പട്ടാമ്പിയിൽ പോലീസ് ചമഞ്ഞ് 20 കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. വല്ലപ്പുഴ സ്വദേശികളായ അബ്ദുൾ വഹാബ്, സജു.കെ മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്. ബാക്കിയുള്ള രണ്ട് പേർക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ തൃത്താല പോലീസാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമം, മാനഭംഗപ്പെടുത്താൻ ശ്രമം, തട്ടിക്കൊണ്ട് പോകാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.