Shobika

ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് കൽപത്തൂർ, രാമല്ലൂരിൽ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലിൽ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.

1 st paragraph

കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ ജയകുമാരിയാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് കൊയിലാണ്ടി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കൊയിലാണ്ടി മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. 

2nd paragraph