പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഗതാഗതം നിരോധിച്ചു



പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ടീച്ചര്‍ പടിയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ടീച്ചര്‍പടി-മുതുവല്ലൂര്‍ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ നിരോധിച്ചു. മുതുവല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആലിന്‍ ചുവട്-കിഴിശ്ശേരി റോഡ് വഴിയും മുതുവല്ലൂര്‍ നിന്നും ടീച്ചര്‍പടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മാനീരി-മാങ്കാവ്-     അങ്ങാടിപ്പറമ്പ്-നെച്ചിപ്പറമ്പ് റോഡ് വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.