സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് കുഴഞ്ഞ് വീണു.ഷൊര്‍ണ്ണൂര്‍ ഗണേശ ഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിമട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന നാലു വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

പത്താം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളും ഏഴിൽ പഠിക്കുന്ന ഒരു കുട്ടിയുമാണ് കുഴഞ്ഞ് വീണത്. ഹോസ്റ്റലിൽ നിന്ന് പ്രഭാത ഭക്ഷണം മാത്രമാണ് കഴിച്ചതെന്ന് കുട്ടികൾ വ്യക്തമാക്കി.കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസങ്ങളില്‍ കായംകുളത്തും,കൊട്ടാരക്കരയിലും സമാന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.