എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാതെ റദ്ദായിപ്പോയവര്‍ക്ക് (രജിസ്ട്രേഷന് കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 01/2022 വരെ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ) രജിസ്ട്രേഷന് പുതുക്കാം www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായും ഓഫീസുകളില്‍ നേരിട്ടും അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30