സജി ചെറിയാന്റെ വകുപ്പുകൾ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, വി അബ്‌ദുറഹ്മാൻ എന്നിവർക്ക്
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് രാജി വച്ച സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വീതിച്ചു നൽകി. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, വി അബ്‌ദു റഹ്‌മാൻ എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു.
യുവജന ക്ഷേമവകുപ്പ് മുഹമ്മദ് റിയാസിനും, സാംസ്കാരികം, സിനിമാ വകുപ്പുകൾ വി.എൻ. വാസവനും നൽകും. ഫിഷറീസ് വകുപ്പാണ് വി. അബ്‌ദു റഹ്മാന് നൽകിയിരിക്കുന്നത്. സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബുധനാഴ്‌ചയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്.