ലോക് താന്ത്രിക് ജനതാദള്‍ സെമിനാര്‍


മലപ്പുറം; അപ്രഖ്യാപിത അടിയന്തിതാവസ്ഥ സൃഷ്ടിച്ച് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും മതേതരത്വവും തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.എം പി വീേരന്ദ്രകുമാറിന്റെ 86-മത് ജന്‍മ ദിനത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ ഉദ്ഘാടനം ചെയ്യുന്നു


ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു.മേച്ചേരി സൈതലവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എം സിദ്ധാര്‍ത്ഥന്‍,കെ നാരായണന്‍,എന്‍ പി മോഹന്‍ രാജ്,ഹംസ എടവണ്ണ,എന്‍ അബദുല്‍ റഹീംമാസ്റ്റര്‍, കെ പി സന്തോഷ്,ചെമ്പന്‍ ശിഹാബുദ്ധീന്‍,വി സി അബദുറഹീം മാസ്റ്റര്‍,പി സി അബ്ദുള്‍ ഹമീദ്,ചോലക്കല്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.