വ്യാപാരികളെ ദ്രോഹിക്കുന്ന ജി എസ് ടി വര്‍ദ്ധനവ് പിന്‍വലിക്കണം
മലപ്പുറം: വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ള ജി എസ് ടി വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പരിഹാരം കാണണമെന്നും ഇലക്ട്രിക് ആന്റ് പ്ലംമ്പിംഗ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സി രായിന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ഹസ്സനുല്‍ ബന്ന സംസാരിച്ചു. വിദ്യാര്‍ത്ഥികളിലും ചെറുപ്പക്കാരിലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതില്‍ യോഗം ഉല്‍കണ്ഠ രേഖപ്പടുത്തി.
ലഹരി ഇടപാടും ഉപയോഗവും തടയാന്‍ സര്‍ക്കാരും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.