75 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി
ബത്തേരി: വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവര പ്രകാരം സുൽത്താൻ ബത്തേരിയിൽ വെച്ച് KL 50 G 9387 നമ്പർ ദോസ്ത് വണ്ടിയിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 75000 പാക്കറ്റ് ഹാൻസ് വയനാട് എക്സൈസ് ഇൻ്റലിജൻസും ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടിയും ചേർന്ന് പിടികൂടി. കർണ്ണാടകയിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്ക് 50 ചാക്കുകളിലായി കൊണ്ടുവന്നതാണ് ഇത്. വിപണിയിൽ ഉദ്ദേശം 75 ലക്ഷത്തോളം രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
ഇൻ്റലിജൻസ് ഇൻസ്പെക്ടർ സുനിൽ.M. K , ബത്തേരി റെയിഞ്ച് ഇൻസ്പെക്ടർ VR ജനാർദ്ദനൻ, പ്രിവൻ്റീവ് ഓഫീസർമാരായ K. രമേഷ്, PS വിനീഷ് , KG ശശികുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്കുമാർ, അനീഷ് AS, അമൽ തോമസ്, KK അനിൽകുമാർ എക്സൈസ് ഡ്രൈവർ വീരാൻകോയ KP എന്നിവർ പാർട്ടിയിലുണ്ടായിരുന്നു. മണ്ണാർക്കാട് സ്വദേശി അജ്മൽ, 29 വയസ്സ്, ബത്തേരി സ്വദേശി റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളേയും തൊണ്ടിമുതലുകളും വാഹനവും പോലീസിന് കൈമാറുന്നതാണ്.