കോഴിക്കോട് : എലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങള്‍ ആസൂത്രിതമെന്ന് പൊലീസ്.
പിന്നില്‍ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജന്‍സികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഷാറൂഖ് സെയ്ഫിയുടെ രണ്ട് വര്‍ഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോണ്‍കോളുകളും ചാറ്റുകളും പരിശോധിക്കും. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട് പോയില്ല.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷൊര്‍ണ്ണൂരില്‍ നിന്ന് പെട്രോള്‍ വാങ്ങിയ കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തൊട്ടടുത്ത പെട്രോള്‍ പമ്ബ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ നല്‍കിയ സൂചനകള്‍ കൂടി കണക്കിലെടുത്താണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ള കാര്യം ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്.
ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോണ്‍കോളുകളും കുറിപ്പും യാത്രാവിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ദില്ലിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഒപ്പം ഇയാളെതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധം പുലര്‍ത്തിയോ എന്നും പരിശോധിക്കും. സമീപകാലത്തെ ഏതെങ്കിലും സംഭവവികാസങ്ങളില്‍ പ്രതിഷേധിക്കാനാണോ ആക്രമണമെന്നും അന്വേഷിക്കുന്നുണ്ട്
ആക്രമണം നടന്ന ദിവസം പൂലര്‍ച്ചെ സമ്ബര്‍ക്ക് ക്രാന്തി എക്സ്പ്രസിലാണ് ഷാറുഖ് സെയ്ഫി എത്തിതെന്നാണ് മൊഴി. ഇയാള്‍ക്ക് ഒരു പരിചയവുമില്ലാത്ത സ്റ്റേഷനില്‍ എത്തി പെട്രോളടക്കം വാങ്ങി ആക്രമണത്തിന് തയ്യാറെടുത്തതിലെ ദൂരൂഹത നീക്കാനായിട്ടില്ല. കൊലക്കുറ്റം ചുമത്തിയെങ്കിലും യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് അന്തിമ തിരുമാനമെടുത്തിട്ടില്ല. യുഎപിഎ ചുമത്തണമെന്നാണ് എടിഎസിന്റെ നിലപാടെങ്കിലും അന്വേഷണസംഘം അക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. തെളിവെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷൊര്‍ണ്ണൂര്‍. എലത്തൂര്‍ , കണ്ണൂര്‍ എന്നിവടങ്ങളിലായിരിക്കും കേരളത്തിലെ തെളിവെടുപ്പ്.