ഉര്‍വശിക്കും കുടുംബത്തിനുമൊപ്പം കുഞ്ഞാറ്റ; അമ്മയെപ്പോലെ സുന്ദരിയാണെന്ന് ആരാധകര്‍

നടി ഉര്‍വശിയുടെ കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭര്‍ത്താവ് ശിവപ്രസാദ്, മക്കളായ തേജലക്ഷ്മി (കുഞ്ഞാറ്റ), ഇഷാൻ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കുഞ്ഞാറ്റയേയും ഉര്‍വശിയേയും ഒരുമിച്ചു കണ്ടതിലുള്ള സന്തോഷമാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

അമ്മയെപ്പോലെ കുഞ്ഞാറ്റയും സുന്ദരിയായിരിക്കുന്നെന്ന് ആരാധകര്‍ പറയുന്നു. വീണ നായര്‍, ബീന ആന്റണി തുടങ്ങിയ താരങ്ങളും ഈ ചിത്രങ്ങള്‍ക്ക് താഴെ പ്രതികരിച്ചിട്ടുണ്ട്.

വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. അവധിക്കാലമായതിനാല്‍ ചെന്നൈയിലെ ഉര്‍വശിയുടെ വീട്ടിലെത്തിയതാണ് താരപുത്രി. ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റ നേരത്തെ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിന് ശേഷം 2013 -ലാണ് ഉര്‍വശി ശിവപ്രസാദിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മകനാണ് ഇഷാൻ.