പിഞ്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

കോട്ടയം: ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാലാ പൂവരണിയിലാണ് അച്ഛനും അമ്മയും മൂന്ന് കുട്ടികളും മരിച്ചത്.

വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അകലെക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും കുടുംബവുമാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്‌സണ്‍ തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തിയപ്പോള്‍ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്നു. തൊട്ടടുത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ ജെയ്‌സന്റെ മൃതദേഹവും ഉണ്ടായിരുന്നു. റബ്ബർ തോട്ടത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജെയ്‌സണ്‍. ഒരു വർഷം മുമ്ബാണ് കുടുംബം പൂവരണിയില്‍ താമസത്തിനെത്തിയത്. അതിനാല്‍ത്തന്നെ നാട്ടുകാർക്കും ഇവരെപ്പറ്റി കൂടുതല്‍ അറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.