കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു.
മസ്കത്ത്: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പരപ്പനങ്ങാടി കെ.പി.എ റോഡ് ഹിദായ നഗർ പാലശ്ശേരി അബ്ദുല്ല കോയ (65) ആണ് സുഹാർ സർക്കാർ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ മരിച്ചത്.
മൂത്രാശയ രോഗത്തെ തുടർന്ന് 22 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പനിയും ന്യുമോണിയ ബാധയും ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
26 വർഷമായി അബ്ദുല്ല കോയ ഒമാനിലുണ്ട്. മകൻ സൈനുൽ ആബിദീനുമൊത്ത് ബിദായയിൽ ഷോപ്പിങ് സെൻറർ നടത്തിവരുകയായിരുന്നു. ഷരീഫയാണ് ഭാര്യ. മറ്റുമക്കൾ: നിസാമുദ്ദീൻ, സമീന, ഹഫ്സത്ത്, ശബ്ന. മരുമക്കൾ: അഷ്റഫ്, മുനീർ, ഇസ്മായിൽ, സബീദ, അതിഖ. കോവിഡ് ബാധിച്ച് മരിക്കുന്ന 35ാമത്തെ മലയാളിയാണ് ഇദ്ദേഹം.