റിട്ടയേര്‍ഡ് അധ്യാപകന്റെ മൃതദേഹം കായലില്‍; 4 ദിവസം പഴക്കമെന്ന് പൊലീസ്

തിരുവനന്തപുരം: റിട്ടയേർഡ് അധ്യാപകന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി കരുണാകരന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്.

കായലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വർക്കല അകത്തുമുറിയിലാണ് സംഭവം. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു ദിവസമായി ഇദ്ദേഹത്തിനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.